Youngsters need time to understand the game: Rohit Sharma
മൂടിക്കെട്ടിയ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ മറ്റൊരു ഇന്ത്യന്‍ ജയം ആഘോഷിക്കാന്‍ വന്നതായിരുന്നു ഇന്നലെ ആരാധകര്‍. പക്ഷെ സാക്ഷികളായത് ബംഗ്ലാദേശിന്റെ ചരിത്ര ജയത്തിനും. പരമ്പരയിലെ ആദ്യ ട്വന്റി-20 മത്സരം ഏഴു വിക്കറ്റിന് ബംഗ്ലാ കടുവകള്‍ ജയിച്ചു കയറി. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരെ ട്വന്റി-20 ജയിക്കുന്നത്.